Posts

Showing posts from August, 2017

അപ്പുക്കുട്ടന്‍റെ അതിമോഹം

     ചെറുകഥ                               അപ്പുക്കുട്ടന്‍റെ അതിമോഹം                                                                                               By : JAYARAJ VARAVATH  അപ്പുക്കുട്ടന്‍റെ അതിമോഹം...................      അപ്പുക്കുട്ടൻ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനാണ്l. പ്രത്യേകിച്ച് ആഗ്രഹങ്ങളോ അഭിലാഷങ്ങളോ കൂടാതെ സാധാരണ ജീവിതം നയിക്കുന്ന ഒരു വള്ളുവനാട്ടുകാരൻ.ആർക്ക് എന്ത് സഹായവും പ്രതിഫലം പോലും ആഗ്രഹിക്കാതെ ചെയ്തു കൊടുക്കുന്ന പരോപകാരി. നാട്ടിൽ പ്രധാനപ്പെട്ട ഉൽസവങ്ങൾ,കല്യാണം, കാതുകുത്ത് എന്നു വേണ്ട സകല സന്ദർഭങ്ങളിലും അപ്പുക്കുട്ടൻ അനിവാര്യൻ. വയസ്സ് നാൽപതുകഴിഞ്ഞെങ്കിലും ഇതുവരെയും ഒരു വിവാഹത്തെപ്പറ്റി ഇദ്ദേഹം ചി ന്തിച്ചിട്ടില്ല. "പരോപകാരാർത്ഥമിദം  ശരീരം "എന്നാണല്ലോ? ഒരു വിവാഹം അതിനു വിലങ്ങുതടിയായിപ്പോയാലോ എന്നദ്ദേഹം സംശയിക്കുന്നുണ്ടാവാം...        വന്നു വന്ന് നാട്ടിൽ എന്തിനും ഏതിനും അപ്പുകുട്ടൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ പോലും ഉണ്ടായി.നാട്ടുകാർ  കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും ഗുളിക കാലം, യമകണ്ഡകാലം, എന്നിവക്കു പുറമെ  അപ്പുക്കുട്ടന്‍റെഒഴിവും നോക്കുക