ചരിത്രത്തിന്‍റെ ഓടാമ്പല്‍

       ചരിത്രത്തിന്‍റെ   ഓടാമ്പല്‍ :                                                               പ്രദീപ്‌ മേക്കാട്
                 മാമാങ്കത്തിന്‍റെയും    വള്ളുവനാടിന്‍റെയും   ചരിത്രത്തിന്‍റെ   പൊന്‍ താളുകള്‍   കേരള  ചരിത്രത്തിലെ   തന്നെ   പ്രധാനപ്പെട്ട      ഏടുകള്‍  ആകുന്നു ..എന്തെന്നാല്‍   മലയാള  സംസ്കാരം  തന്നെ   വികസിച്ചിരിക്കുന്നത്   ഭാരത പ്പുഴ  എന്ന നിളാനദിയുടെ   തീരങ്ങളില്‍  നിന്നാണെന്ന്   ചരിത്രം   പറയുന്നു .അത്  കൊണ്ടായിരിക്കാം   ഭാരതപ്പുഴയെ  കേരള സംസ്കാരത്തിന്‍റെ   നട്ടെല്ല്  എന്ന്    പണ്ഡിതര്‍  വിശേഷിപ്പിക്കുവാന്‍  കാരണം ..ഈ   പുഴയുടെ  തീരത്ത്    ഉയര്‍ന്നു  വന്ന  സംസ്കാരമത്രേ   പിന്നീട്  കേരളത്തിലാകെ   തന്നെ   പടര്‍ന്ന്‍   മലയാള   സംസ്കാരമായത് .കേരളത്തിലെ  സുകുമാര  കലകളെല്ലാം  തന്നെ   ജന്മമെടുത്തിട്ടുള്ളത്   ഈ പുണ്യനദീ  തീരത്തെന്നു  പ്രസിദ്ധമല്ലോ...  ഈ   കഥകള്‍ക്ക്   പുറമേ   ഈ  മണ്ണില്‍  ഉയര്‍ന്ന  മാമാങ്കപ്പാട്ടിലും   പാടിപ്പതിഞ്ഞ   വീരകഥകളിലും   ഉറങ്ങിക്കിടന്ന   ദേശസ്നേഹത്തിന്‍റെ   കനല്‍ത്തരികള്‍   തന്നെയാവണം   സ്വാതന്ത്ര്യ സമര സമയത്തും     ഈ  നാടിനെ    സമരങ്ങളുടെ  കേന്ദ്രബിന്ദുവാക്കി മാറ്റിയത് .അങ്ങിനെ   ഒരു കാലത്ത്  വള്ളുവനാടിന്‍റെ  മനസ്സിനെ  കോള്‍മയിര്‍  കൊള്ളിച്ച   ചാവേറുകളെ പ്പറ്റി   പഠനം  നടത്തിയ  ശ്രീ  എസ് .രാജേന്ദു  ഇതാ   വള്ളുവനാടിന്‍റെ   മനസ്സിലെ   ഓര്‍മ്മചെപ്പ്  തുറന്നു   ഒരു  വീരകഥ  ഇവിടെ    സമര്‍പ്പിക്കുന്നു .

 ചരിത്ര  കഥ                                                                                            എസ് .രാജേന്ദു
                                                 ചാവേര്‍    ചന്തുണ്ണി

                                                                                                                    
                       വള്ളുവനാട്   എന്നൊരു  രാജ്യം ..അവിടത്തെ   ഭരണാധികാരി യായിരുന്നു  വള്ളുവക്കോനാതിരി ..ചേരപ്പെരുമാക്കളില്‍  നിന്നും   മാമാങ്ക ത്തിന്‍റെ    പരമാധികാരി  സ്ഥാനം   നേടിയ  വള്ളുവക്കോനാതിരി    എ  ഡി  12  മുതല്‍ 15  വരെയുള്ള  നൂറ്റാണ്ടുകളില്‍  മുപ്പതിലധികം    മാമാങ്കങ്ങള്‍  നടത്തി .
      തിരുനാവാ   മണപ്പുറത്തായിരുന്നൂ മാമാങ്കവേദി .പന്ത്രണ്ടു  വര്‍ഷത്തിലൊരിക്കല്‍ ഗംഗാ തീരത്ത്  നടക്കുന്ന   കുംഭമേളകള്‍  പോലെ  നവാ മുകുന്ദ ക്ഷേത്രത്തിന്   അരികില്‍  മാമാങ്കം  ഒരു  കച്ചവട മേളയായി   വളര്‍ന്നു വന്നു
         എ  ഡി  1485 ല്‍   സാമൂതിരി  മാമാങ്ക സ്ഥാനം  പിടിച്ചെടുത്തു .പരാജിതനായി   വള്ളുവക്കോനാതിരി    പിന്‍വാങ്ങി .വള്ളുവനാട്ടിലെ   വീരയോദ്ധാക്കന്മാര്‍   ഈയാംപാറ്റകളെപ്പോലെ   മരിച്ചു വീണു .എന്നാല്‍ വള്ളുവനാട്ടിന്‍റെ    വീരപടത്തലവന്മാരായിരുന്ന    നാലുവീട്ടില്‍ പണിക്കന്മാര്‍    കീഴടങ്ങുവാനും  സാമൂതിരിക്ക്  അടിമക്കൊടി  കൊടുക്കുവാനും  തയ്യാറാവുകയുണ്ടായില്ല .പന്ത്രണ്ടു  വര്‍ഷത്തിനു  ശേഷം   അടുത്ത മാമാങ്കത്തിന് ഇതിനു  പകരം  കണ്ടോളാം  എന്ന്   ദൃഡപ്രതിജ്ഞ എടുത്ത്  തത്കാലം  മടങ്ങുകയാണ്  അവര്‍  ചെയ്തത്
            ഈ  വീരപരമ്പരയില്‍പ്പെട്ട   ചന്തുണ്ണി  എന്ന  യുവാവ്   സ്വന്തം നാടിന്‍റെ   മാനം  കാക്കുവാനും  പ്രതിജ്ഞ  പാലിക്കുവാനും  വേണ്ടി  ചാവേറായി  അടുത്ത  മാമാങ്കത്തിന്  പോയി .പടവെട്ടി  മുന്നേറിയ  ചന്തുണ്ണിയുടെ   മുന്നില്‍  സാമൂതിരിപ്പാടിന്‍റെ    സൈനിക പ്രതിരോധം  തകര്‍ന്ന്‍  തരിപ്പണമായി .വീരനായ  ചന്തുണ്ണി   ഊരിപ്പിടിച്ച  വാളുമായി മാമാങ്ക വേദിയില്‍   ഉപവിഷ്ട നായിരുന്ന  സാമൂതിരിപ്പാടിന്‍റെ   നേരെ  പാഞ്ഞടുത്തു .ആഞ്ഞുവെട്ടാനൊരു ങ്ങിയ   ചന്തുണ്ണിയുടെ  വാള്‍   സാമൂതിരിപ്പാടിന്‍റെ   മുന്നിലെ  ചങ്ങലയില്‍  തട്ടി പാളിപ്പോയി .ആ  തക്കത്തിന്  സാമൂതിരിപ്പാടിന്‍റെ   ആളുകള്‍  ചന്തുണ്ണി യെ  തങ്ങളുടെ  കുന്തത്തില്‍   കോര്‍ക്കുകയും  ചെയ്തു .അങ്ങിനെ  പിറന്ന  നാടിന്‍റെ    മാനം  കാക്കുവാന്‍  ചന്തുണ്ണി   വീരമൃത്യു  വരിച്ചു .
     അന്ന് രാത്രിയില്‍ വള്ളുവനാട്ടുകാര്‍  ചന്തുണ്ണിയുടെ    ശിരസ്സിനെ   പാങ്ങ് ദേശത്ത്  കളരിക്കടുത്ത്   പ്രതിഷ്ടിച്ചു .വള്ളുവനാട്ടിലെ  പുള്ളുവര്‍  ചന്തുണ്ണി യുടെ   വീരകഥ  ഇന്നും  പാടി നടക്കുന്നു ...
      അങ്ങിനെ   വീരനായ  ചാവേര്‍ ചന്തുണ്ണി  ഇന്നും  നമ്മുടെ  ഓര്‍മ്മയില്‍   ജീവിക്കുന്നു ..

Comments

Popular posts from this blog

അപ്പുക്കുട്ടന്‍റെ അതിമോഹം

പ്രസാധകക്കുറിപ്പ്‌