കവിത                                                                                                       പ്രദീപ്‌ മേക്കാട്
                                                         ഇടവപ്പാതി

            പാടത്തൂടെ  വരമ്പത്തൂടിള-
            വെയിലൊളി  ചിന്നുമിറമ്പത്തുടെ..
            മണ്‍കുടമേന്തി നടന്നുവരുന്നവ--
            ളിടവപ്പാതിക്കാര്‍മേഘം   
            അവള്‍
            ഇടവപ്പാതിക്കാര്‍മേഘം

           സുന്ദരിയാണവള്‍ മിന്നല്‍ക്കൊടിയാല്‍
           പൊന്നിന്‍ ചേലയുടുത്തവളും
           കോടക്കാറ്റിന്‍ കൈയാലീറന്‍
            മേനി പുതച്ച്  നടപ്പവളും

             പാടത്തൂടെ  വരമ്പത്തൂടിള-
            വെയിലൊളി  ചിന്നുമിറമ്പത്തുടെ..
            മണ്‍കുടമേന്തി നടന്നുവരുന്നവ--
            ളിടവപ്പാതിക്കാര്‍മേഘം 
       
            അകലെക്കുന്നിന്‍ മേലെ മഴയുടെ
            ധിമിതക തകധിമി  തക  താളം
           പുഴയില്‍ പാടവരമ്പില്‍  തൊടിയില്‍
            ഇടവത്തിന്‍  നവ തുടിതാളം
            
             പാടത്തൂടെ  വരമ്പത്തൂടിള-
            വെയിലൊളി  ചിന്നു മിറമ്പത്തുടെ..
            മണ്‍കുടമേന്തി നടന്നുവരുന്നവ--
            ളിടവപ്പാതിക്കാര്‍മേഘം
    
           കുന്നത്തും മഴ  പാടത്തും മഴ
           ഇടവഴിയേറും   മഴമേളം
           മുറ്റത്തിറയത്തോമല്‍ കൈയാല്‍
           കുളിരിന്‍  പുലികളി  തകമേളം
          
            പാടത്തൂടെ  വരമ്പത്തൂടിള-
            വെയിലൊളി  ചിന്നു മിറമ്പത്തുടെ..
            മണ്‍കുടമേന്തി നടന്നുവരുന്നവ--
            ളിടവപ്പാതിക്കാര്‍മേഘം
     
          
          
          
           

Comments

Post a Comment

Popular posts from this blog

അപ്പുക്കുട്ടന്‍റെ അതിമോഹം

പ്രസാധകക്കുറിപ്പ്‌

ചരിത്രത്തിന്‍റെ ഓടാമ്പല്‍